ഓട്ടോയില്‍ യാത്രചെയ്യവേ തലപോസ്റ്റില്‍ ഇടിച്ചു ഏഴുവയസുകാരൻ മരിച്ചു



തിരുവനന്തപുരം  വെഞ്ഞാറമൂട് : ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്കിട്ട തല പോസ്റ്റിലിടിച്ച്‌ പരിക്കേറ്റ ബാലൻ മരിച്ചു.

തലേക്കുന്നില്‍ വൈഷ്ണവത്തില്‍ വൈഷ്ണവ് (ഏഴ്) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ മൂന്നാനക്കുഴിയിലായിരുന്നു സംഭവം. വൈഷ്ണവും അമ്മയും ബന്ധുവീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോകുമ്ബോള്‍ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയും പോസ്റ്റിലിടിക്കുകയുമായിരുന്നു. ഉടൻ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചങ്കിലും വൈകുന്നേരം ആറു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post