ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ മറിഞ്ഞു; രണ്ടു പേര്‍ക്കു പരിക്ക്



വണ്ടിപ്പെരിയാര്‍: ഡൈമുക്ക് റൂട്ടില്‍ ചന്ദ്രവനം ഭാഗത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഓട്ടോ ഡ്രൈവര്‍ ചന്ദ്രവനം സ്വദേശി ഓമനക്കുട്ടനെ (54) വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ബൈക്ക് യാത്രികനായ മൂങ്കലാര്‍ സ്വദേശി ചാര്‍ലസിനെ(25) കാഞ്ഞിരപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. വണ്ടിപ്പെരിയാര്‍ ഭാഗത്തുനിന്ന് മൂങ്കലാര്‍ ഭാഗത്തെ സ്വകാര്യ തോട്ടത്തിലേയ്ക്ക് അതിഥിത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോയും എതിര്‍ദിശയില്‍നിന്നു വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. 


ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തേയിലത്തോട്ടത്തിലെ താഴ്ചയിലേക്കും ബൈക്ക് റോഡിലും മറിഞ്ഞു. ഓട്ടോയില്‍ നാലു വയസ് പ്രായമുള്ള കുട്ടിയുമുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴുത്തിനു സാരമായി പരിക്കേറ്റ ചാര്‍ലസിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post