കാറും ബൈക്കും കൂട്ടിയിടിച്ച്‌ നാലു പേര്‍ക്കു പരിക്ക്



 വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര -ദിണ്ഡുക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനും സമീപം ബൈക്കും കാറും കൂട്ടിയിടിച്ച്‌ നാലു പേര്‍ക്ക് പരിക്ക്.

വണ്ടിപ്പെരിയാര്‍ സ്വദേശികളായ അഖില്‍ (22), ജോയിസണ്‍ ഡാനിയല്‍ (21), തിരുവല്ല സ്വദേശികളായ ഷബാന (21), സഫിയ (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


തമിഴ്നാട് പൂശാലംപെട്ടിയില്‍ ചികിത്സകഴിഞ്ഞ് മടങ്ങിവന്ന തിരുവല്ല സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന വാഹനവും അരണക്കല്ലില്‍നിന്നു വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന പോലീസ്‌സ്റ്റേഷനു സമീപത്തെ വളവില്‍ ഓണ്‍ലൈൻ ഡോര്‍ ഡെലിവറി നടത്തുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡിലേക്കിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post