കുടയത്തൂര്‍: നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് ആറിന് കുടയത്തൂര്‍ ഓട്ടോറിക്ഷാ സ്റ്റാൻഡിലായിരുന്നു അപകടം.
മൂലമറ്റം ഭാഗത്തു നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ ഹാരീസ്, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ന്നു. സമീപത്തെ ഒരു പെട്ടിക്കടയ്ക്കും തകരാര്‍ സംഭവിച്ചു.
