കുന്നംകുളം പന്തല്ലൂരില്‍ രണ്ടു കുട്ടികളെ കുളത്തില്‍ കാണാതായി




കുന്നംകുളം പന്തല്ലൂരില്‍ രണ്ടു കുട്ടികളെ കുളത്തില്‍ കാണാതായി. പന്തല്ലൂര്‍ ക്ഷേത്രത്തിന് പുറകുവശത്തുള്ള പാടത്തെ പാറക്കുളത്തിലാണ് ഇന്ന് വൈകീട്ട് നാലുമണിയോടെ ദുരന്തം സംഭവിച്ചത്. വെള്ളിത്തുരുത്തി മടപ്പാട്ട്പറമ്പില്‍ അഷ്‌കറിന്റെ മക്കളായ മഷിത (9), അസ്‌നത്ത് (13) എന്നിവരാണ് മരിച്ചത്. പന്തല്ലൂര്‍ ക്ഷേത്രത്തിന് പുറകുവശത്തുള്ള പാടത്തെ പാറക്കുളത്തിലാണ് ഇന്ന് വൈകിട്ട് നാലുമണിയോടെ ദുരന്തം ഉണ്ടായത്. പിതാവിനോടൊപ്പം അടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയ കുട്ടികള്‍ കാലില്‍ പറ്റിയ അഴുക്ക് കഴുകിക്കളയാനാണ് പാറക്കുളത്തില്‍ ഇറങ്ങിയത് എന്നാണ് സൂചന.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. മഷിതയുടെ മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിലും,അസ്‌നത്തിന്റെ മൃതദേഹം മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. കുന്നംകുളം ഫയര്‍ഫോഴ്‌സ് ഓഫീസര്‍ വൈശാഖിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍മാരായ രഞ്ജിത്ത് , ലൈജു എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പോലീസും സ്ഥലത്തെത്തിയിരുന്നു

Post a Comment

Previous Post Next Post