അമ്പലപ്പുഴ: ഇരുചക്ര വാഹനം തട്ടി ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. കൊപ്പാറക്കടവ് വിരുത്തു വേലിയിൽ വീട്ടിൽ സേവ്യർ (77) ആണ് മരിച്ചത്. അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂളിന് മുൻ വശത്ത് കഴിഞ്ഞ ഒക്ടോബർ 30 നായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് സേവ്യർ മരിച്ചത്. മക്കൾ : ഷേർളി, ജോൺ പോൾ, മോളമ്മ, മരുമക്കൾ : ജോസഫ് (കെ.എസ്.ഇ.ബി ) ഷംന, സ്റ്റീഫൻ .
