മലപ്പുറം ഭാരതപ്പുഴയിൽ തവനൂരിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു




കുറ്റിപ്പുറം ഭാരതപ്പുഴയിൽ തവനൂർ ബ്രഹ്മ ക്ഷേത്ര (സർവോദയ) കടവിൽ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു 


പന്ത് കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ കോഴിക്കോട്് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് പ്രഭോദിനി സ്വദേശികളായ ആയൂര്‍ രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്.കുറ്റിപ്പുറം എം.ഇ.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആയൂര്‍രാജ്.ഇന്ന് ഉച്ചക്ക് 2.30 മണിയോടെ ആയിരുന്നു അപകടം.തവനൂര്‍ 


കാര്‍ഷിക കോളജിന്റെ പിറക് വശത്തുളള കടവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.പന്ത് കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.പുഴയില്‍ മുങ്ങിതാഴുന്ന കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചത് ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post