നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം യുവാവിന് പരിക്ക്



വയനാട് മാനന്തവാടി : തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തലപ്പുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പോയി വരുന്ന വഴി ബഫ ഹോട്ടലിന് സമീപം വെച്ചായിരുന്നു അപകടം. ആ ക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന റോഡരികിലെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു.എയര്‍ ബാഗ് ഉള്ളതിനാലാണ് കൂടുതല്‍ പരിക്ക് സംഭവിക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post