കണ്ണൂർ ഇരിട്ടി : കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. ഡ്രൈവര്‍ കൊട്ടകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ ആദിവാസി യുവാവ് അനില്‍(28) നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് കാലത്ത് 8.30 ന് ഇരിട്ടി കീഴ്പ്പള്ളി റോഡില്‍ വെളിമാനം അംങ്കണവാടിക്ക് സമീപത്താണ് സംഭവം. കാട്ടുപന്നി ഓട്ടോറിക്ഷക്ക് മുന്നില്‍ ചാടിയതില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ അനിലിന് വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും കൈകളിലും പരിക്കേറ്റു. നാട്ടകാരുടെ നേതൃത്വത്തില്‍ അനിലിനെ ഉടൻതന്നെ എടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
