കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്



തൃശ്ശൂർ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.ചെറുതുരുത്തി വെട്ടിക്കാട്ടിരിയില്‍ ഇന്ന് രാവിലെയാണ് സംഭവം.

മാളിയേക്കല്‍ സ്വദേശി മിദ്ലാജ് (16)നാണ് പരിക്കേറ്റത്. രാവിലെ ട്യൂഷന് പോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്.


ട്യൂഷന് പോകുന്ന വഴിയുടെ എതിര്‍ വശത്ത് നിന്നും വന്ന കാട്ടുപന്നി മിദ്ലാജിനെ കുത്തി മറിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ കാല്‍പാദത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് കാലിലും നിരവധി സ്ഥലത്ത് മുറിവേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post