തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊടകര കോടാലി സ്വദേശി കുടുംബം സഞ്ചരിച്ച കാറും, പാലക്കാട് സ്വദേശികൾ സഞ്ചരിച്ച കാറുകൾ തമ്മിലാണ് തൃശൂർ ചെമ്പൂക്കാവിൽ കൂട്ടിയിടിച്ചത്.
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്ന ഒരു കുടുംബത്തിലെ പരിക്കേറ്റ കോടാലി മൂന്നു മുറി മൂത്തമ്പാടൻ വീട്ടിൽ സുരേന്ദ്രൻ ഭാര്യ ഇന്ദിര (58), മക്കളായ നിതു (33), നിതിൻ ( 29 ), സഹോദരി സുനിത ( 55 ), അക്ഷര (24 ), അനയ് ( 13 ) എതിർ വാഹനത്തിലുണ്ടായിരുന്ന പാലക്കാട് കൊടുവായൂർ സ്വദേശി അനുപ് (33) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
