തൃശ്ശൂർ മൂന്നുപീടിക: നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നുപീടിക ബൈപ്പാസിലേക്ക് മെറ്റൽ ലോഡുമായി വന്ന ടോറസ് ലോറി മറിഞ്ഞു. ആളപായമില്ല. തമിഴ്നാട്ടിൽ നിന്നും വന്ന കൂറ്റൻ ടോറസാണ് അപകടത്തിൽപെട്ടത്. മൂന്നുപീടിക ബീച്ച് റോഡിൽ നിന്നും ബൈപാസിലൂടെ തെക്ക് ഭാഗത്തേക്ക് റിവേഴ്സ് ഗിയറിൽ പോയിരുന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്.
