കുളിക്കാൻ ഇറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു



തിരുവനന്തപുരം: യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് കല്ലമ്പലം നാവായികുളത്താണ് സംഭവം. കല്ലമ്പലം പ്ലാച്ചിവെട്ടം സ്വദേശിയായ, രഞ്ജിത്താണ് (32) ആണ് മരിച്ചത്.കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. വെള്ളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും മരിച്ച നിലയിലായിരുന്നു.

Post a Comment

Previous Post Next Post