കുന്നംകുളം കാണിപ്പയ്യൂരിൽ ഓട്ടോയും, ബൈക്കുകളും കൂട്ടിയിടിച്ച് മാറഞ്ചേരി സ്വദേശി മരിച്ചു



കുന്നംകുളം കാണിപ്പയ്യൂരിൽ ഓട്ടോയും, ബൈക്കുകളും കൂട്ടിയിടിച്ച് മാറഞ്ചേരി സ്വദേശി മരിച്ചു

 മാറഞ്ചേരി സ്വദേശി തൻസീദ്(27) ആണ് മരണപ്പെട്ടത്. ചൂണ്ടൽ പുതുശ്ശേരി സ്വദേശി കളരിക്കൽ ഗോകുൽ(24)ന് പരിക്കേൽക്കുകയും ചെയ്തു.

     കേച്ചേരി ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചു മാറ്റിയപ്പോൾ എതിരെ വന്ന തൻസീദ് സഞ്ചരിച്ച ബൈക്കിലും, മറ്റൊരു ബൈക്കിലും ഇടിക്കുകയായിരിന്നു._

    കുന്നംകുളം കാണിപ്പയൂരിൽ ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം ഉണ്ടായത്.



Post a Comment

Previous Post Next Post