അങ്കമാലി - വാപ്പാലശ്ശേരി ദേശീയപാതയില്‍ വാഹനാപകടം. വാഹനങ്ങള്‍ തമ്മില്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
മൂന്നുപേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല. വാനിനുള്ളില്‍ കുടുങ്ങിയവരെ അങ്കമാലി ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
രാവിലെ പത്തുമണിയോടെയാണ് സംഭവം . ബൈക്കും ടിപ്പർ ലോറിയും മിനിവാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അങ്കമാലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തിയ ബൈക്ക് യാത്രികനെ കൂട്ടിയിടിക്കാതിരിക്കാൻ, ടിപ്പർ ലോറി സഡൻ ബ്രേക്ക് ചവിട്ടിയതോടെ, പിന്നിലൂടെ വരികയായിരുന്ന മിനിവാൻ ഇടിച്ചു കയറുകയായിരുന്നു. മിനി വാനില്‍ ഉണ്ടായിരുന്ന രണ്ടു പേർക്കും ബൈക്ക് യാത്രികനുമാണ് പരിക്ക്. ഇവർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മിനി വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
