അഹമ്മദ്‌നഗര്‍: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ ബസും കാറും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 2.30 ഓടെ കല്യാണ്‍ റോഡിലായിരുന്നു അപകടം.
ബസ് ഒരു ഇക്കോ കാറിലും ട്രാക്ടറിലും ഇടിച്ചുകയറുകയായിരുന്നു.
മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. അപകടവിവരം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി ആളുകളെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം പോലീസ് പരിശോധിച്ചുവരികയാണ്.
