പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു

 


പത്തനംതിട്ട  വെച്ചൂച്ചിറ: പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെൺകുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പിൽ ഷാജി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുക്കൂട്ടുതറ സ്വദേശികളായ നാലംഗ സംഘത്തിനൊപ്പം എത്തി കുളിക്കാനിറങ്ങുകയായിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിലായുള്ള വാട്ടർ അതോറിറ്റിയുടെ ഗ്യാലറിക്കു സമീപമാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. നാട്ടുകാരെത്തി കരക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ രാജഗോപാൽ, എസ്.ഐ സായിസേനൻ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post