കോട്ടയം പുത്തനങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനു മുന്നിൽ വീണ യുവാവ് മരിച്ചു

 



കോട്ടയം: നഗരമധ്യത്തിൽ പുത്തനങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനു മുന്നിൽ വീണ യുവാവ് അപകടത്തിൽ മരിച്ചു. ഡിവൈഎഫ്‌ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റും മധുരവേലി യൂണിറ്റ് സെക്രട്ടറിയുമായ കപിക്കാട് തുരുത്തേൽ വിപിൻ സന്തോഷ് (ഉണ്ണിയമ്മ – 26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു അപകടം. കോട്ടയത്തു നിന്നും തിരുവാതുക്കൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു വിപിൻ. ഇയാൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ദിശയിൽ നിന്നും എത്തിയ ബൈക്കിൽ തട്ടി നിയന്ത്രണം നഷ്ടമായ ശേഷം എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വിപിന്റെ മരണം തലക്ഷണം സംഭവിച്ചു. അപകടത്തെ തുടർന്ന് ഈ റോഡിൽ ഗതാഗത തടസവും സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം ജനുവരി 17 ബുധനാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post