കാസർകോട് ഉപ്പളയിൽ നടപ്പാലം തകര്‍ന്ന് വീണ് വീട്ടമ്മക്ക് പരിക്ക്



കാസർകോട്  ഉപ്പള: നടപ്പാലം തകര്‍ന്ന് വീണ് വീട്ടമ്മക്ക് പരിക്ക്. മിയാപദവിലെ ഖദീജക്കാണ് പരിക്ക്. പാലത്തില്‍ കൂടി ഖദീജ നടന്നു പോകുമ്ബോള്‍ പാലം തകര്‍ന്നു വീഴുകയായിരുന്നു

പാലം തകര്‍ന്നു വീഴുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് ഖദീജയെ ആസ്പത്രിയില്‍ എത്തിച്ചത്. ജോട്ക്കല്‍ ദേരമ്ബല നടപ്പാലമാണ് തകര്‍ന്നത്. ഒരു വര്‍ഷം മുമ്ബ് കോണ്‍ക്രീറ്റ് പാലം തകര്‍ന്നിരുന്നു. എത്രയും പെട്ടെന്ന് പുതിയ പാലം പണിയുമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അധികൃതര്‍ പിന്നീട് തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കവുങ്ങ് പാലം നിര്‍മ്മിച്ചത്. ജോഡ്ക്കല്ലില്‍ നിന്ന് കര്‍ഷകര്‍ വിളകള്‍ മിയാപ്പവിലേക്ക് കൊണ്ടുപോകുന്നതും വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്നതും ഈ പാലത്തില്‍ കൂടിയായിരുന്നു. പാലം തകര്‍ന്നതോടെ മിയാപദവിലേക്ക് എത്താന്‍ എട്ടു കിലോമീറ്ററോളം സഞ്ചരിക്കേണ്ടിവരും.

Post a Comment

Previous Post Next Post