കാത്തിരിപ്പ്‌ വിഫലം; നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

 


കോഴിക്കോട്: കൊയിലാണ്ടി നന്തി: വളയിൽ കടലിൽ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പീടിക വളപ്പിൽ റസാഖാണ് മരിച്ചത്. ഇയാൾക്കായി കോസ്റ്റ്ഗർഡും മറൈൻ എൻഫോഴ്സസ്മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. 4 മണിയോടെ മത്സ്യത്തൊഴിലാളികൾ വീണ്ടു നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്നും തന്നെ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെയാണ് മത്സ്യബന്ധനത്തിനായി പോയ തോണി വളയം കടലിൽ കാണാതായത്. രണ്ടുപേരെയായിരുന്നു കാണാതായത്. തട്ടാൻ കണ്ടി അഷ്റഫ്, പീടികവളപ്പിൽ റസാഖ് എന്നിവരായിരുന്നു അപകടത്തിൽപ്പെട്ടത്. അഷ്റഫിനെ ഇന്നലെ തന്നെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post