മലപ്പുറം ചങ്ങരംകുളം: അടച്ചിട്ട സ്കൂള്‍ ഗേറ്റിന് മുകളിലൂടെ പുറത്തേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.വട്ടംകുളം നെലിശ്ലേരി ഐ എച്ച് ആര്‍ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി അഫ്രസ് സിനാൻ (16) ആണ് രിച്ചത്.കഴിഞ്ഞ ദിവസം സ്കൂളിന്റെ പിറകുവശത്തെ അടച്ചിട്ട ഗേറ്റിനു മുകളിലൂടെ പുറത്ത് ചാടിയതിനെ തുടര്‍ന്ന് കാലിൽ പൊട്ടലുണ്ടായിരുന്നു.ഹ്യദോഗി കൂടിയായ വിദ്യാര്‍ത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലേക്ക് തിരിച്ച് കൊണ്ട് വന്നതിന് ശേഷം അസ്വസ്ഥതകള്‍ അനുഭവകെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് 8രണം.എടകാൾ ബിയ്യം സുദേശിഎംഎ അന്‍വറിന്റെ മകനാണ് മരിച്ച സിനാന്‍.
