വയനാട് മുള്ളൻകൊല്ലി കരിങ്കൽ ക്വാറിയിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി



മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് 60 കവലയിലെ പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തുനിന്ന് കാണാതായ യുവാവിന്റേതാണോ മൃതദേഹമെന്ന് സംശയം. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Post a Comment

Previous Post Next Post