ഒമാനിൽ വാഹനാപകടം.. മലയാളി യുവാവ് മരിച്ചു

 


ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി(28) ആണ് മരിച്ചത്. ഇന്ന് രാവിലെ പ്രദേശിക സമയം പത്തരയ്ക്കായിരുന്നു അപകടം. എട്ട് വർഷത്തോളമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷാഫി. റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post