കോഴിക്കോട്: കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു. അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീതു ഏലിയാസിന്റെ പരുക്ക് ഗുരുതരമാണ്. വാരിയെല്ലിന് പൊട്ടലുണ്ട്. തലയ്ക്കും പരിക്കുണ്ട്. കുട്ടികളുടെ പാർക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
