തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ട്രെയിൻ തട്ടി മരിച്ചു

 


ജയ്പ്പുർ: തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിനിടിച്ച്‌ ബന്ധുക്കളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഗണേഷ്പുർ സ്വദേശി അനന്യ (12), ബനാര്‍ സ്വദേശി യുവരാജ് സിംഗ് (14) എന്നിവരാണ് മരിച്ചത്. 


വെള്ളിയാഴ്ച ജോധ്പൂര്‍ നഗരത്തിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്ബോഴാണ് വിദ്യാർഥികള്‍ക്ക് നേരെ തെരുവുനായകള്‍ പാഞ്ഞടുത്തത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ കുട്ടികളെ ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച്‌ തന്നെ ഇരുവരും മരിച്ചിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുക്കാരും രംഗത്തെത്തിയിരുന്നു. അപകടകാരികളായ തെരുവ് നായ്ക്കളെ അധികൃതർ പിടിച്ച്‌ കൂട്ടിലാക്കിയതിന് ശേഷമാണ് ബന്ധുക്കള്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുത്തത്.

Post a Comment

Previous Post Next Post