ചങ്ങരംകുളം:കാറും ബൊലോറയും കൂട്ടിയിടിച്ച് ബൊലോറ നടുറോഡില്‍ മറിഞ്ഞു. ബൊലോറയില്‍ യാത്രചെയ്ത മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് വൈകിയിട്ട് ഏഴ് മണിയോടെയാണ് അപകടം. കൊല്ലം പുനലൂര്‍ സ്വദേശികളായ ബിജോയ്(35), ഭാര്യ ലീബ(28), ഏബന്‍(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന കാര്‍ ബൊലോറയിൽ ഇടിച്ചതോടെ ബൊലോറ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് വാഹനഗതാഗതം സുഗമമാക്കി
