പുവ്വത്തൂർ: സ്കൂട്ടർ യാത്രക്കാരിയായ
വിദ്യാർത്ഥി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെ മകൾ ദേവപ്രിയ (18) ആണ് മരിച്ചത് പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം. ഗുരുവായൂർ എൽഎഫ് കോളേജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായ ദേവപ്രിയ സ്കൂട്ടറിൽ കോളേജിൽ നിന്ന് എൻസിസി പരേഡ് കഴിഞ്ഞ് വരുമ്പോഴാണ് അപകടത്തിൽ പെട്ടത്. മറ്റൊരുസ്കൂട്ടറുമായി കൂട്ടിയിടിച്ച് ദേവപ്രിയ റോഡിലേക്ക് തെറിച്ചു വീഴുകയും ഇതേ സമയം ഇത് വഴിവന്ന ടോറസ് ദേവപ്രിയയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു

