കൂമ്പാറ : കൂമ്പാറ -കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു അപകടത്തിൽപ്പെട്ടു രണ്ടുപേർക്ക് ഗുരുതര പരിക്ക്.കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന കെ എൽ 10 ബി.ഫ് 0026 ബുള്ളറ്റാണ് ഇന്ന് 8:50 ഓടുകൂടി അപകടത്തിൽപ്പെട്ടത്.അപകടത്തിൽപ്പെട്ടത് അരീക്കോട് കാവനൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
