ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു



കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് വിനായകമന്ദിരത്തില്‍ സി. ദേവീലതയാണ് (24) മരിച്ചത്. ഐ.ടി. കമ്പനി ജീവനക്കാരിയാണ്. ഇന്നലെ വൈകിട്ട് ആറരയോടെ കാക്കനാട് ചിറ്റേത്തുകര സെസ്സിനു സമീപത്തെ ശ്വാസ് സൈബര്‍ ഹില്‍സ് ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരന്‍ ആണ് മൃതദേഹം കണ്ടത്. ചിദംബരന്റെയും രാധാമണിയുടെയും മകളാണ്. സഹോദരന്‍ ദേവദത്ത്

Post a Comment

Previous Post Next Post