തൃശ്ശൂർ: ബൈക്കിൽ ലോറി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിൽസൺ(40)ആണ് മരിച്ചത്. രാവിലെ 7 മണിയോടെ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെ ചാലക്കുടി ഷോളയാറിൽ വെച്ചാണ് അപകടം ഉണ്ടായത്. വിൽസൺ സഞ്ചരിച്ച ബൈക്കിലേക്ക് വിറക് കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. വിൽസണിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
