കരുളായി- നിലമ്പൂർ റോഡിലെ അമ്പലപ്പട്ടയിൽ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്



 കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. നിലമ്പൂർ മുതീരി മരുന്നൻ അബ്ദു റഷീദ് ( 52 ) നാണ് പരിക്ക് പറ്റിയത്.

ഇന്ന് വൈരുന്നേരം 6.10 ഓടെ കരുളായി- നിലമ്പൂർ റോഡിലെ അമ്പലപ്പട്ടയിലാണ് അപകടം. റഷീദ് കരുളായിയിൽ നിന്ന് നിലമ്പൂരിലേക്ക് സ്ക്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം. കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലക്കാണ് പരിക്കേറ്റത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post