മാവേലിക്കര: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കവേയാണ് തീപിടിച്ചത്. കണ്ടിയൂർ ഉഷസിൽ കൃഷ്ണപ്രസാദിന്റെ കാറാണ് കത്തി നശിച്ചത്. വൈകിട്ട് 6.15നാണ് സംഭവം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.കൃഷ്ണ പ്രസാദും മക്കളായ കാശിനാഥും അഭയനാഥും പുറത്തു പോയി വന്നശേഷം കാർ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കാറിൽ നിന്ന് തീ ഉയരുകയായിരുന്നു.മൂവരും കാറിൽ നിന്ന് ഇറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. മാവേലിക്കരയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചു.
