തിരുവനന്തപുരം .: പ്രാർഥനാലയത്തിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽമേലെ പുത്തൻവീട്ടിൽ ശ്യാം കൃഷ്ണനെ (35) ആണ് കല്ലാമം ശാലോം ചർച്ച് പ്രയർ ഹാളിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ശ്യാം കൃഷ്ണനെ ബന്ധുക്കൾ ഇവിടേക്ക് കൊണ്ടുവന്നത്. എന്നാൽ, ഇന്നലെ രാത്രിയോടെ ശ്യാം കൃഷ്ണനെ കാണാതാവുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 7 മണിയോടെയാണ് പ്രാർത്ഥനാ ഹാളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
