കോഴിക്കോട് കൂമ്പാറയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: പരിക്കേറ്റ ഒരാൾ മരിച്ചു


കൂടരഞ്ഞി:മലയോര ഹൈവേയിൽ കൂമ്പാറ - കക്കാടംപൊയിൽ-നിലമ്പൂർ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു ഗുരുതര പരിക്കേറ്റ  രണ്ട് പേരിൽ ഒരാൾ മരിച്ചു.

അരീക്കോട് കാവനൂർ കാരാപറമ്പ് പുത്തൻപീടിക മുനീബ്(32) ആണ് മരിച്ചത്. സഹയാത്രികൻ കാവനൂർ സ്വദേശിയായ അനീസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


 രാത്രി കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മുനീബിന്റെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നവംബറിൽ ഇതേ സ്ഥലത്ത് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർത്ഥികൾ മരിച്ചിരുന്നു.

Post a Comment

Previous Post Next Post