പള്ളിയിലേക്ക് പോകുമ്പോൾ സ്വകാര്യബസിടിച്ചു; കണ്ണൂരിൽ കന്യാസ്ത്രീക്ക് ദാരുണാന്ത്യം



കണ്ണൂർ തളിപ്പറമ്പ്: സ്വകാര്യബസിടിച്ച് കന്യാസ്ത്രീ മരിച്ചു. പന്നിയൂർ സെന്റ് മേരീസ് കോൺവെന്റിലെ സിസ്റ്റർ സൗമ്യ (55) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴോടെ തളിപ്പറമ്പ് ആലക്കോട് റോഡിൽ പൂവത്തിനു സമീപമായിരുന്നു അപകടം. സമീപത്തെ ചെറുപുഷ്‌പ ദേവാലയത്തിലേക്ക് മറ്റു കന്യാസ്ത്രീകൾക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. ബസ് ശരീരത്തിലൂടെ കയറി ഇറങ്ങിയെന്നാണ് വിവരം

Post a Comment

Previous Post Next Post