ബേപ്പൂരിൽ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

 


 കോഴിക്കോട്   ബേപ്പൂർ  ബേപ്പൂർ ബോട്ട് യാർഡിൽ അറ്റകുറ്റ പണികൾക്കായി കയറ്റിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു. വീൽഹൗസ് ഉൾപ്പെടെ ബോട്ടിന്റെ ഉൾവശം പൂർണ്ണമായും കത്തി നശിച്ചു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടിനാണ് തീപിടിച്ചത്. ഇന്നു പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ദിവസമാണ് ബോട്ട് യാർഡിൽ കയറ്റിയിട്ടത്.


മീഞ്ചന്തയിൽനിന്നുള്ള ഫയർഫോഴ്സ് യൂനിറ്റും പോലിസും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർഫോഴ്സ് യൂനിറ്റിന്

ഈ ഭാഗത്ത് എത്തിപ്പെടാൻ പ്രയാസം നേരിടേണ്ടി വന്നതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാൻ അൽപ്പം വൈകിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി എന്നാണ് പ്രാഥമിക വിലയിരുത്തൽ.



Post a Comment

Previous Post Next Post