ഇടുക്കി പീരുമേട്: ഓട്ടോറിക്ഷയും അയ്യപ്പഭക്തരുടെ വാഹനവും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. കൊല്ലം- തേനി ദേശീയപാതയില്‍ ചുരക്കുളം ആശുപത്രിക്ക് സമീപമായിരുന്നു അപകടമുണ്ടായത്
ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോയ മിനി ബസും വണ്ടിപ്പെരിയാറിലേക്ക് വന്ന ഓട്ടോറിക്ഷയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജാ(39), യാത്രക്കാരായ മഞ്ചുമല സ്വദേശികളായ വിജയകുമാര്‍, ജോണ്‍ ഡേവിഡ്, എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ പ്രാഥമിക സുശ്രൂഷയ്ക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രി സന്ദര്‍ശിച്ച ശബരിമല തീര്‍ഥാടകകാലമായതു കൊണ്ട് 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കേണ്ട വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ഇല്ലാത്തതിനെ രൂക്ഷ്മമായി സ്ഥലത്തെത്തിയ വാഴൂര്‍ സോമൻ എം.എല്‍.എ വിമര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സേവനം നിഷേധിച്ചതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി പ്രതിഷേധിച്ചു.
