മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി.. ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം



കോട്ടയം: ട്രെയിനിനുള്ളിൽ മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറിയ യുവാവ്   ട്രയിനിൽ നിന്ന് വീണ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം.


പൂനയിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു ദീപക്. കോഴ്സ് പൂർത്തിയാക്കി പൂനെ കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. സാധനങ്ങൾ എല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തു വെച്ച ശേഷം കണ്ണട എടുക്കാൻ ട്രെയിനിലേക്ക് തിരികെ കയറിയതായിരുന്നു ദീപക്. എന്നാൽ ഈ സമയം ട്രെയിൻ നീങ്ങി ഫ്ലാറ്റ് ഫോം കഴിഞ്ഞിരുന്നു. വേ​ഗത്തിൽ ട്രെയിനിൽ നിന്നും ഇറങ്ങുമ്പോഴാണ് ദീപക് പാളത്തിനടിയിലേക്ക് വീണത്. അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു.

Post a Comment

Previous Post Next Post