നിയന്ത്രണം വിട്ട ബസ് പാലത്തില്‍ ഇടിച്ചു കയറി



 പത്തനംതിട്ട  പന്തളം: ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ഇടിച്ചു കയറി. ബസ്സില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വൻ അപകടം ഒഴിവായി.

യാത്രക്കാരായ കുളനട ഉള്ളന്നൂര്‍ ചരുവില്‍ കുഞ്ഞുമോള്‍ (52), ഇടപ്പോള്‍ വാലില്‍ തങ്കമ്മ (79) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പന്തളം എൻ.എസ്.എസ് മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്തളം - പത്തനംതിട്ട റോഡില്‍ കടക്കാട് ദേവീക്ഷേത്രത്തിനു സമീപം കല്ലുപ്പാലത്തിലാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ന് പത്തനംതിട്ടയില്‍ നിന്നും പന്തളത്തേക്ക് വരികയായിരുന്ന ശിവശക്തി എന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്‍റെ വശത്തുണ്ടായ കലുങ്കില്‍ ഇടിച്ചു കയറുകയായിരുന്നു. തോട്ടിലേക്ക് മറിയാതെ വൻ അപകടം ഒഴിവായി.


ഓട്ടത്തിനിടയില്‍ സ്റ്റിയറിങ്ങുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. ബസ് അമിത വേഗതയില്‍ അല്ലായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. എഴ് യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെന്നും രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റെന്നും സ്ഥലത്തെത്തിയ പന്തളം പൊലിസ് പറഞ്ഞു.

ക്രെയിൻ ഉപയോഗിച്ച്‌ ബസ് പാലത്തില്‍ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post