നിയന്ത്രണം വിട്ട ടാറ്റാ എയ്‌സ് ഗുഡ്‌സ് വാഹനം ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്



തൃശ്ശൂർ  എരുമപ്പെട്ടി മങ്ങാട് തോട്ടുപാലത്ത് നിയന്ത്രണം വിട്ട ടാറ്റാ എയ്‌സ് ഗുഡ്‌സ് വണ്ടി ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. കരിമത്ര മോണിയാര്‍ വീട്ടില്‍ ജോണ്‍ ജോസഫ് (49), ഭാര്യ റോവി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഗുഡ്‌സ് വണ്ടിയുടെ ടയര്‍ പൊട്ടിയാണ് നിയന്ത്രണം വിട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ ജോണ്‍ ജോസഫിനേയും ഭാര്യ റോവിയേയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post