താനൂർ ദേവധാർ ബ്രിഡ്ജിന് താഴെ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ





     താനൂർ ദേവധാർ ബ്രിഡ്ജിന് താഴെ അണ്ടർ പാസിന്റെ തൊട്ടടുത്തായി അജ്ഞാതൻ ട്രയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് രാവിലെ 8മണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

            40-45 വയസ് തോന്നിക്കുന്ന ആളെ റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത് തുടർന്ന് നാട്ടുകാരെ വിവരമറിക്കുകയും താനൂർ പോലീസും, താനൂർ TDRF വളണ്ടിയർമാരും, RPF ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ല ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

    മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.



Post a Comment

Previous Post Next Post