കൊച്ചി കളമശ്ശേരിയില്‍ കാറുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് അപകടം. ഏഴ് വയസ്സുകാരനെയും അച്ഛനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു.
സംഭവത്തില്‍ ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു അപകടം ഉണ്ടായത്. എച്ച്‌എംടി കോളനി ജംഗ്ഷനില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടം . ബൈക്കില്‍ മകനെ സ്കൂളില്‍നിന്ന് വിളിച്ചു കൊണ്ടു പോവുകയായിരുന്നു അച്ഛൻ.
