മംഗളുരുവില്‍ ബൈക്ക് വാനില്‍ ഇടിച്ച് നാലംഗ കുടുംബം മരിച്ചു



മംഗളൂരു : മംഗളൂരു ചാമരാജനഗരിലെ കൊല്ലെഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലംഗ കുടുംബം മരിച്ചു.


കൊല്ലെഗല്‍ പള്ളിയിലെ സിഎന്‍ സന്തോഷ് (32),ഭാര്യ സൗമ്യ (28) മകന്‍ അഭി (ഒമ്ബത്) ,മകള്‍ സാക്ഷി (നാല് ) എന്നിവരാണ് മരിച്ചത്.


മകരം സംക്രാന്തി ആഘോഷത്തിനോട് അനുബന്ധിച്ച്‌ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ കുടുംബം സഞ്ചരിച്ച ബൈക്ക് വാനില്‍ ഇടിക്കുകയായിരുന്നു.


മകന്‍ ഒഴികെ മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മകന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

Post a Comment

Previous Post Next Post