തൃശ്ശൂർ കണ്ണാറ. പീച്ചി ഡാം റോഡിൽ ശാന്തിനഗർ ബസ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ കുന്നത്ത്പറമ്പിൽ കെ.പി അനുരാഗ്, സ്കൂട്ടർ ഓടിച്ചിരുന്ന പീച്ചി സ്വദേശിനി കിടമാലിൽ വീട്ടിൽ അലീന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പട്ടിക്കാട് പീച്ചിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പീച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല.

