കോഴിക്കോട് കൊയിലാണ്ടി പൂളാടിക്കുന്നിൽ സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

 


കൊയിലാണ്ടി: പൂളാടിക്കുന്നിൽ സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികയായിരുന്ന സ്ത്രീ മരിച്ചു. എടക്കര ചേളന്നൂർ സ്വദേശിയായ ശ്രീലകം വീട്ടിൽ സതീദേവി (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പൂളാടിക്കുന്ന് ജങ്ഷനിൽ വെച്ചാണ് അപകടം നടന്നത്.

മെഡിക്കൽ കോളേജിലക്ക് പോകുന്ന KL 22 M 6417  108 ആംബുലൻസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീദേവിയെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post