തിരുവനന്തപുരത്ത് മദ്യപിക്കുന്നതിനിടെ യുവാവ് കൂട്ടുകാരനെ വെട്ടിക്കൊന്നു; മൃതദേഹം കുളിപ്പിച്ച ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി



തിരുവനന്തപുരം കമലേശ്വരത്ത് മദ്യപിക്കുന്നതിനിടെ യുവാവ് കൂട്ടുകാരനെ വെട്ടിക്കൊന്നു. മൃതദേഹം കുളിപ്പിച്ച ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്.


കൊലപാതകം നടത്തിയ സുജിത്തിന്റെ കൂട്ടുകാരന്‍ ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ആര്യംകുഴിയിലെ ഒറ്റമുറി വീട്ടില്‍ ബുധന്‍ രാത്രിയാണ് കൊലപാതകം അരങ്ങേറിയത്.


Post a Comment

Previous Post Next Post