തിരുവനന്തപുരത്ത് വാഹനം റോഡിൽ ഉപേക്ഷിച്ച ശേഷം വടകര സ്വദേശി നദിയിൽചാടി



തിരുവനന്തപുരം: വാഹനം റോഡിൽ ഉപേക്ഷിച്ച ശേഷം മധ്യവയസ്‌കൻ പൂവമ്പാറ പാലത്തിൽ നിന്ന് നദിയിൽ ചാടി മരിച്ചു. വടകര സ്വദേശി മനോജ്കുമാർ (50) ആണ് നദിയിൽ ചാടിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഇയാൾ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്കൂബാ ടീം എത്തിയാണ് മനോജ്കുമാറിന്റെ മൃതദേഹം കണ്ടത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post