കോട്ടയം കുറുപ്പന്തറ: നിയന്ത്രണം വിട്ടു കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിനു പിന്നിലിടിച്ചു. അപകടത്തിനിടയാക്കിയ കാര്‍ ഡൈവര്‍ കാപ്പുന്തല പഴയകാലായില്‍ തോമസ് ജോസഫിനെ പരുക്കുകളോടെ മുട്ടുചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ നാലോടെ കുറുപ്പന്തറ മാര്‍ക്കറ്റിനു സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയ കാറില്‍നിന്നും വാഹനം ഓടിച്ചിരുന്ന യുവതി ഇറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയിലാണു കാറിനു പിന്നില്‍ അമിതവേഗതയിലെത്തിയ വാഗണര്‍ കാര്‍ ഇടിച്ചത്. യുവതി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ വാഗണര്‍ കാര്‍ തലകീഴായി മറിഞ്ഞു. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാണ് അപകടകാരണം. രണ്ടു വാഹനങ്ങളും തകര്‍ന്നു.
