കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. രാമപുരം അമനകര സ്വദേശി സുബിൻ സാബു (18) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ആറരയോടെ പള്ളിയാമ്ബുറം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഏറ്റുമാനൂരില്‍ ഐടിഐ വിദ്യാര്‍ഥിയാണ് മരണപ്പെട്ട സുബിൻ. രാവിലെ ഐടിഐയിലേക്ക് പോയ സുബിൻ മൊബൈല്‍ ഫോണ്‍ എടുക്കാനാണ് വീണ്ടും വീട്ടിലേക്ക് മടങ്ങി വന്നത്.
രാമപുരം പള്ളിയാമ്ബുറം ശിവക്ഷേത്രത്തിന് സമീപം കാറുമായി കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുബിൻ തലയിടിച്ച് വീണ് അപകടത്തില്‍ പെടുകയായിരുന്നു. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
