ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കൂടെ യാത്ര ചെയ്ത യുവാവിന് ഗുരുതര പരിക്ക്

 


 പാലക്കാട്‌  നെന്മാറ : കണിമംഗലത്ത് ആലക്കൽ വീട്ടിൽ സുരേന്ദ്രൻ മകൻ പ്രതീഷ് (23) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കൂടെ യാത്ര ചെയ്ത കണിമംഗലത്ത് ജയപ്രകാശിന്റെ മകൻ പ്രവീൺ (22) സാരമായ പരിക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.  രണ്ട്പേരും വെൽഡിങ് തൊഴിലാളികളാണ്. ഇന്നലെ രാത്രി തിരുപ്പൂർ ധാരാപുരത്ത് വെച്ച് ബൈക്കും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് പ്രതീഷിന് മരണം സംഭവിച്ചത്. അമ്മ ജ്യോതി. സഹോദരൻ പ്രസാദ്.



Post a Comment

Previous Post Next Post